സംസ്ഥാനത്ത് സ്ഥിതി രൂക്ഷം; ചൊവ്വാഴ്ച 608 പേർക്ക് കോവിഡ്, 396പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ

By Web Desk.14 07 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ പ്രതിദിന നിരക്ക് അഞ്ഞൂറും കടന്നു അറുന്നൂറിലേക്ക്. ചൊവ്വാഴ്ച 608 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പകുതിയിലേറെ പേർക്കും (396) സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരത്ത് മാത്രം 201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കുകൾ.

 

8 ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്എഫ് 2, ഐടിബിപി 2, സിഐഎസ്എഫ് 2 എന്നിവര്‍ക്കും രോഗം ബാധിച്ചു. വിവിധ ജില്ലകളിലായി 181 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 8930 പേർക്കാണ് സംസ്ഥാനത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 4454 പേരാണ്.

 

OTHER SECTIONS