ഡിജിപി മാപ്പ് ചോദിച്ചിട്ടില്ല; പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ തള്ളി പൊലീസ്

By RK.17 01 2022

imran-azhar

 

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെണ്‍കുട്ടിയോട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ക്ഷമ ചോദിച്ചില്ലെന്ന് ഡിജിപിയുടെ ഓഫീസ്. ഡിജിപി ക്ഷമ ചോദിച്ചെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അവകാശവാദമാണ് ഡിജിപിയുടെ ഓഫിസ് തള്ളിയത്.

 

ഡിജിപിക്കു കോടതി ഉത്തരവ് കൈമാറാനെത്തിയപ്പോഴാണു ക്ഷമ ചോദിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബം ഡിജിപിയെ നേരിട്ടു കണ്ടിട്ടില്ലെന്നും ഡിജിപി ക്ഷമ ചോദിച്ചിട്ടില്ലെന്നുമാണ് പൊലീസ് വക്താവ് പറയുന്നത്.

 

നേരത്തെ കേസില്‍ കുറ്റാരോപിതയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചിരുന്നു.

 

 

OTHER SECTIONS