അജ്മാനിൽ കോഴിക്കോട് സ്വദേശിയും മകളും കടലിൽ മുങ്ങി മരിച്ചു

By Web Desk.26 11 2020

imran-azhar

 

 

ദുബായ്: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിൽ കടലിൽ മുങ്ങി മരിച്ചു. കഴിഞ്ഞ ആഴ്ച വിസിറ്റ് വിസയിലൂടെ നാട്ടിൽ നിന്നും യു.എ.ഇയില്‍ എത്തിയ കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ (47), മകൾ അമൽ ഇസ്മായിൽ (18) എന്നിവരാണ് മരിച്ചത്. ഷാര്‍ജ കോര്‍ണീഷില്‍ കുളിക്കവേയായിരുന്നു ദുരന്തമുണ്ടായത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നുണ്ടായ വേലിയേറ്റ സമയത്താണ് അപകടം ഉണ്ടായത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഫീസയാണ് ഇസ്മയിലിന്റെ ഭാര്യ. അമാന, ആലിയ എന്നിവരാണ് മറ്റുമക്കൾ. മൃതദേഹങ്ങൾ ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

OTHER SECTIONS