പ്രളയക്കെടുതി: ചെങ്ങന്നൂരില്‍ ഇന്ന് 12 പേര്‍ മരിച്ചുവെന്ന് സൂചന

By online desk .18 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതാനുഭവിക്കുകയാണ് ജനങ്ങൾ. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം ചെങ്ങന്നൂരില്‍ 12 പേര്‍ മരിച്ചുവെന്ന് സൂചന. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചെങ്ങന്നൂരില്‍ 22 മരണം സംഭവിച്ചതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പറയുന്നത്. വെള്ളിയാഴ്ച്ച 10 പേരും ഇന്ന് 12 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇതില്‍ രണ്ട് മരണം മാത്രമാണ് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുള്ളത്. എത്രയും വേഗം രക്ഷാദൗത്യം നടത്തിയില്ലെങ്കില്‍ അമ്പതിലധികം പേര്‍ മരിച്ചുകിടക്കുന്നത് കാണേണ്ടി വരുമെന്ന് എംഎല്‍എ സജി ചെറിയാനും പറഞ്ഞിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം 22 പേരാണ് മരിച്ചത്. ഇതുവരെ 357 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. പറവൂരില്‍ പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണ് ആറ് പേര്‍ മരിച്ചു. പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. വ്യാഴാഴ്ച്ചയുണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് ഇന്ന് ആണ്. ചെങ്ങന്നൂര്‍ പാണ്ടനാട് രക്ഷാപ്രവര്‍ത്തകര്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. വെള്ളത്തില്‍ ഒഴുകിനടക്കുന്ന അവസ്ഥയിലായിരുന്നു ഈ മൃതദേഹങ്ങള്‍.

OTHER SECTIONS