രാജ്യത്ത് ആദ്യം; സംസ്ഥാന സർക്കാരിന്റെ സ്വന്തം ഒടിടി 'സി സ്പേസ്' വ്യാഴാഴ്ച മുതൽ

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം വ്യാഴാഴ്ച ജനങ്ങൾക്ക് സമർപ്പിക്കും

author-image
Greeshma Rakesh
New Update
രാജ്യത്ത് ആദ്യം; സംസ്ഥാന സർക്കാരിന്റെ സ്വന്തം ഒടിടി  'സി സ്പേസ്' വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം വ്യാഴാഴ്ച ജനങ്ങൾക്ക് സമർപ്പിക്കും. സി – സ്പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9. 30 ന് കൈരളി തിയറ്ററിൽ വെച്ച് ഉദ്ഘാടനം ചെയ്യും. കെ.എസ്ഡി.എഫ്.സി ക്കാണ് സി – സ്പേസിൻറെ നിർവഹണ ചുമതല.

പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതിയെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി – സ്പേസ് വഴി പ്രേക്ഷകർക്ക് കാണാൻ സാധിക്കൂ. ആദ്യഘട്ടത്തിലേക്ക് 42 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം കൂടിയാവും സി – സ്പേസ്. ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകും. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സി – സ്പേസ് ഡൗൺലോഡ് ചെയ്യാനാകും.

pinarayi vijayan movie kerala goverment ott platforms CSpace