പ്രതിഷേധം വ്യാപകം, സാലറി കട്ടിൽ ഇളവ് നൽകിയേക്കും

By Sooraj Surendran.19 09 2020

imran-azhar

 

 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സാലറി കട്ടിൽ സർക്കാർ ഇളവുകൾ നല്കിയേക്കുമെന്ന് സൂചന. വർഷം ശമ്പളവും പെൻഷനും നൽകാൻ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5000 കോടിയാണ് കിട്ടുന്നത്. എന്നാൽ പ്രതിഷേധം വ്യാപകമായതോടെ മാസം 6 ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം 5 ദിവസമായി ചുരുക്കാനാണ് സാധ്യത. അതേസമയം സാലറി കട്ടിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗൺസിലും, സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും രംഗത്തുവന്നിരുന്നു. ഇതേ തുടർന്നാണ് അനുകൂല നടപടി സ്വീകരിക്കുന്നതെന്നും സൂചനയുണ്ട്.

 

OTHER SECTIONS