മികച്ച ഭരണം കേരളത്തിലെന്ന് ; രണ്ടാം സ്ഥാനത്ത് ത​മി​ഴ്നാ​ട്

By BINDU PP .22 Jul, 2018

imran-azhar

 

 


ബംഗളൂരു: രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരളത്തിലെന്ന് റിപ്പോർട്ടുകൾ. ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്‍റര്‍ (പിഎസി) തയാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡെക്‌സ് 2018 ലാണ് കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുത്തത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ കേരളം തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ ബഹുമതി സ്വന്തമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യ സുരക്ഷിതത്വം, ക്രമസമാധാനം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം തുടങ്ങിയവയാണ് മികച്ച ഭരണം കണക്കാക്കാന്‍ പരിഗണിച്ചതെന്ന് സംഘടന പറയുന്നു. കേരളത്തിനു പിന്നില്‍ രണ്ടാമതായി തമിഴ്നാട്ടിലാണ് മികച്ച ഭരണമുള്ളതെന്നും ഇന്‍ഡെക്സ് പറയുന്നു. തെലുങ്കാന, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍. ഉയര്‍ന്ന സാമൂഹിക സാമ്ബത്തിക അന്തരമാണ് ഈ സംസ്ഥാനങ്ങളെ പട്ടികയിലെ അവസാനസ്ഥാനക്കാരാക്കിയത്.