ഇടത് ജനപ്രതിനിധികളും പ്രവർത്തകരും പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിൻവലിക്കുന്നു

By Web Desk.21 10 2020

imran-azhar

 

 

തിരുവനന്തപുരം: പൊതുമുതലുകൾ നശിപ്പിച്ചതുൾപ്പെടെ ഇടത് ജനപ്രതിനിധികളും പ്രവർത്തകരും പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ സർക്കാർ പിൻ‌വലിക്കുന്നു. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, അനുമതിയില്ലാതെ സമരം നടത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയത്. നിലവിൽ ഇടത് ജനപ്രതിനിധികൾ പ്രതികളായ 73 കേസുകളും, പ്രവർ‍ത്തകരും യുവജനസംഘടനാ പ്രവ‍ർത്തകരും പ്രതികളായ 150 കേസുകളുമാണ് നിലവിലുള്ളത്.

 

ഇവയാണ് പിൻവലിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളിലാണ് കേസ് പിൻവലിക്കാനുള്ള അപേക്ഷകൾ സമർപ്പിക്കപ്പെട്ടത്. പിഎസ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാക്കൾക്കെതിരായ കേസും പിൻവലിക്കുന്നവയിൽ ഉൾപ്പെടും.

 

 

OTHER SECTIONS