നിയമസഭയില്‍ പൗരത്വ നിയമത്തിനെതിരായ ഭാഗങ്ങൾ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

By online desk.28 01 2020

imran-azhar

 

തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ ഭാഗങ്ങൾ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18ാം പാരഗ്രാഫ് വ്യക്തിപരമായി വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

 

 

 

 

അതിനാടകീയ രംഗങ്ങളാണ് ഇന്ന് നിയമസഭയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേർന്നു നിയമസഭയിലേക്ക് സ്വാഗതം ചെയ്തെത്തിയ  ഗവർണറെ പ്രതിപക്ഷം ഗോബാക് വിളികളും പ്ലക്കാര്‍ഡുകളുമായി തടഞ്ഞു. ഇതിനിടയിൽ നിലത്തു കിടന്നു പ്രതിഷേധിച്ച അന്‍വര്‍ സാദത്തിനെ വാച്ച് ആന്റ് വാര്‍ഡ് എടുത്തുകൊണ്ടു പോയി. വാച്ച് ആന്റ് വാര്‍ഡ് പ്രതിഷേധിച്ച എംഎല്‍എമാരെ നീക്കി. തുടർന്ന് പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചുകൊണ്ട് നിയമസഭ വിട്ടിറങ്ങിയെങ്കിലും പുറത്തു പ്രതിക്ഷേധം തുടരുകയാണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ വായിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.

 

 

 

 

OTHER SECTIONS