നിയമനം: ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ തള്ളി സർക്കാർ

By Aswany Bhumi.25 02 2021

imran-azhar

 

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ തള്ളി സർക്കാർ.

 

 

സിവിൽ പോലീസ് ഓഫീസർ (സിപിഒ) റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ലാസ്റ്റ് ഗ്രേഡുകാരുടെ ആവശ്യവും നിരാകരിച്ചിട്ടുണ്ട്.

 


സിപിഒ ലിസ്റ്റിലെ 7580 പേരിൽ 5609 പേർക്ക് നിയമനം നൽകി. 74 ശതമാനത്തിലധികം പേർക്ക് നിയമനം നൽകിയതിനാൽ അത് ഇനി നീട്ടി നൽകാനാവില്ല.

 

1200 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ഉദ്യോഗാർഥികളുടെ വാദം തെറ്റാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി ഉത്തരവിൽ പറയുന്നു.

 

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി 4-8-2021 വരെ നീട്ടിയിട്ടുള്ളതാണ്. ഈ ലിസ്റ്റിൽ 6000 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. തുടർന്ന് വരുന്ന ഒഴിവുകളിൽ ഈ ലിസ്റ്റിൽ നിന്ന് നിയമനം നൽകാമെന്ന ഉറപ്പും ഉത്തരവിൽ എടുത്തു പറയുന്നുണ്ട്.

 

എൽജിഎസ് റാങ്ക് ലിസ്റ്റുകാർക്ക് രേഖമൂലം സർക്കാർ നൽകിയ ഈ ഉത്തരവ് ഒരു ആശ്വാസമാണ്. ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

 

 

 

OTHER SECTIONS