ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്ന് ഗീതാനന്ദന്‍

By Amritha AU.08 Apr, 2018

imran-azhar

 

തിരുവനന്തപുരം: നാളെ നടക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍. ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസ് ഉടമകളുടെ പ്രസ്താവന ജനങ്ങള്‍ തള്ളികളയും.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിന് 30 ഓളം ദളിത് സംഘടന പിന്തുണ നല്‍കും.


സുപ്രീം കോടതി വിധി മറികടക്കാനും ജനാധിപത്യ സംരക്ഷണത്തിനും പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണം, ഈ ആവശ്യം ഉന്നയിച്ച് 25ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു