മന്ത്രിമാർക്ക് താത്പര്യം വിദേശയാത്ര മാത്രം, അവർ ഉദ്യോഗസ്ഥരുടെ തടവറയിലാണ്: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

By Sooraj Surendran .02 12 2019

imran-azhar

 

 

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇരിങ്ങാലക്കുടയിൽ ഭൂമി ഏറ്റെടുത്ത് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. മന്ത്രിമാർക്ക് വിദേശ യാത്രകൾ നടത്തുക മാത്രമാണ് താൽപര്യമെന്നും, അവർ ഉദ്യോഗസ്ഥരുടെ തടവറയിലാണെന്നും കോടതി വിമർശിച്ചു. 'ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നത്? വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ല.' ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥർ ശീതീകരിച്ച മുറികളിലിരുന്ന് ഉത്തരവിടുക മാത്രമാണ് ചെയ്യുന്നത്, അവർ ജനങ്ങൾക്കിടയിലേക്കിറങ്ങുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരമൊരു സർക്കാരിൽ നിന്നും ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കോടതി പരിഹസിച്ചു.

 

OTHER SECTIONS