കൊച്ചിയിലെ റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്ന് ആള് വരണോ? ഹൈക്കോടതി

By online desk .12 11 2019

imran-azhar

 

 

കൊച്ചി: നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍നിന്ന് ആളെ കൊണ്ടുവരണമോ എന്നും കോടതി ചോദിച്ചു. മൂന്ന് ദിവസത്തിനകം റോഡുകള്‍ നന്നാക്കാന്‍ നടപടിയെടുക്കണന്ന് ഹൈക്കോടതി കൊച്ചി നഗരസഭയ്ക്കും ജി.സി.ഡി.എ.യ്ക്കും നിര്‍ദ്ദേശം നല്‍കി. നിശ്ചിതദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് കൊച്ചിയിലെ റോഡുകളുടെ ചുമതലയുള്ള നഗരസഭയ്ക്കും ജി.സി.ഡി.എയ്ക്കും ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

 

OTHER SECTIONS