പെരുന്നാൾ: രാത്രി നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി

By Sooraj Surendran.22 05 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാത്രിയിലുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാസപ്പിറവി കാണുന്ന ദിവസം അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ സമ്പൂർണ ലോക്ക്ഡൗൺ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പതിവ് രീതിയിലുള്ള ആഘോഷങ്ങൾ അനുവദിക്കില്ലെന്നും സമൂഹത്തിന്റെ സുരക്ഷയും താൽപര്യവും മുൻനിർത്തി പള്ളികളിലും ഈദ് ഗാഹിലും ഒത്തുചേർന്ന് പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളിലാണ് നിർവഹിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

 

OTHER SECTIONS