സംസ്ഥാനത്ത് പോളിങ് 42% കടന്നു

By anju.23 04 2019

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ 6 മണിക്കൂറില്‍ 42% പോളിങ് രേഖപ്പെടുത്തി. എല്ലാ ബൂത്തുകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ വോട്ടിങ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ പോളിംഗ് ശതമാനം ഇരുപതിനോട് അടുക്കുന്ന കാഴ്ചയാണ് കണ്ടത്.

 

കേരളത്തില്‍ രാഹുല്‍ തരംഗം; യുഡിഎഫ് ട്വിന്റി 20 അടിക്കുമെന്ന് ചെന്നിത്തല. വലിയ ആവേശകരമായ മുന്നേറ്റമാണ് എല്ലാ പോളിങ് ബൂത്തുകളില്‍ കാണാന്‍ സാധിക്കുന്നത്. ഇത്തവണ നല്ല ശുഭപ്രതീക്ഷയാണെന്നും ചെന്നിത്തല പറഞ്ഞു.

 

അതേസമയം വോട്ടിങില്‍ ക്രമക്കേടുണ്ടെന്ന് അരോപിക്കുന്നവരുടെ പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്ന് തരെഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിങ് മെഷീന്‍ സംബന്ധിച്ച പരാതികള്‍ പ്രിസൈഡിങ് ഓഫീസര്‍ എഴുതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ വോട്ടറെ പോലീസില്‍ ഏല്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

 

OTHER SECTIONS