കേരളത്തിലെ പത്രങ്ങള്‍ വൃത്തികെട്ട വാര്‍ത്തയുടെ പിറകെ: മാമൂക്കോയ

By praveen prasannan.17 Jul, 2017

imran-azhar

കോഴിക്കോട്: കേരളത്തിലെ ചാനലുകളും പത്രങ്ങളും കുറെ ദിവസങ്ങളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകെയാണെന്ന് നടന്‍ മാമൂക്കോയ. ടൌണ്‍ ഹാളില്‍ തുടങ്ങിയ അറേബിയന്‍ ഫ്രെയിംസ് ചലച്ചിത്രോല്‍സവത്തില്‍ സംസാരിക്കുകയായിരുന്നു മാമൂക്കോയ.


വേറെ എത്രയോ കാര്യങ്ങള്‍ കേരളത്തില്‍ അറിയാനുണ്ട്. രാഷ്ട്രീയ ബോധവും സംസ്കാരവും ഉണ്ടെന്ന് അവകാശപ്പെടുന്ന മലയാളികള്‍ സാംസ്കാരികമായി അധപതിച്ചു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മാമൂക്കോയ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പൊലീസ് പിടികൂടിയത് സംബന്ധിച്ച വാര്‍ത്തയെ കുറിച്ചാണ് മാമൂക്കോയ പ്രതികരിച്ചത്.

ദിലീപിനെ തെളിവെടുപ്പിന് കൊണ്ടു പോകുന്പോഴും ഒക്കെ കോടതിയിലെത്തിക്കുന്പോഴുമൊക്കെ ജനക്കൂട്ടം കൂവുകയാണ്. ഇപ്പോള്‍ ആലുവ സബ്ജയിലിലാണ് നടന്‍. ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കാന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി.