ഹർത്താലിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

By Sooraj Surendran.06 12 2018

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിൽ നിസാര കാര്യങ്ങൾക്ക് പോലും ഹർത്താലുകൾ നടത്തുന്ന സമീപനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹർത്താലുകളിൽ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 'കേരളം നാളെ' വികസന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇതു എങ്ങനെ ഒഴിവാക്കാമെന്ന് ആലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ നടത്താം. പക്ഷേ, എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്നത് ഒഴിവാക്കണം, മാത്രമല്ല ടൂറിസം മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കൻ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം എപ്പോഴും ഹര്‍ത്താല്‍ നടത്തുന്ന രീതി എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും വ്യക്തമാക്കി. സ്തംഭിപ്പിക്കുക, ധിക്കാര നിലപാട് സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലേക്കു പാര്‍ട്ടികള്‍ പോകുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. മതനിരപേക്ഷതയ്ക്കെതിരായ നടപടികള്‍ അന്‍പതുകളില്‍ തുടങ്ങിയതു സിപിഎമ്മാണ്.ശ്രീധരൻ പിള്ള പറഞ്ഞു.