വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോലീസ് പുറത്ത്, പ്രവേശനം കേന്ദ്ര സേനക്ക് മാത്രം: ടീക്കാറാം മീണ

By Sooraj Surendran .22 05 2019

imran-azhar

 

 

തിരുവനന്തപുരം: കേരള പോലീസിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് സുരക്ഷാ ചുമതല കേരള ആംഡ് പോലീസിനും, ഇതിനും പുറത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള ചുമതലയായിരിക്കും കേരള പോലീസിന്. വോട്ടെണ്ണൽ കേന്ദ്രത്തിനകത്ത് പ്രവേശനം കേന്ദ്ര സേനയ്ക്ക് മാത്രമായിരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. അതേസമയം വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മീണ പറഞ്ഞു. രാത്രി 8 മണിയോടുകൂടി വോട്ടെണ്ണൽ അവസാനിപ്പിക്കാനാകുമെന്നും മീണ പറഞ്ഞു. കൗണ്ടിങ് സ്റ്റേഷനിൽ ജനറൽ ഒബ്സർവർമാർക്കു മാത്രമേ മൊബൈൽ ഉപയോഗിക്കാവൂ. വ്യാഴാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.

OTHER SECTIONS