സ്കൾ ബ്രേക്കർ ചലഞ്ച്; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്

By Akhila Vipin .17 02 2020

imran-azhar

 

ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ നിരവധി ഗെയിമിങ്ങ് ചലഞ്ചുകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചലഞ്ചുകൾ പലപ്പോഴും കുട്ടികളുടെ ജീവന് തന്നെ അപകടമായേക്കാം. അത്തരത്തിൽ ഇപ്പോൾ ഏറ്റവും പുതിയതായി ഇറങ്ങിയ ഗെയിമിങ്ങ് ചലഞ്ചാണ് സ്കൾ ബ്രേക്കർ ചലഞ്ച്. ഇത്തരം ചലഞ്ചുകൾ കുട്ടികൾ ചെയുന്നത് തടയണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് രക്ഷിതാക്കൾക്കും കുട്ടികൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

രസകരമായി തോന്നി, കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയിമിങ്ങ് ചലഞ്ചുകൾ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും പ്രചരിക്കുന്നതെന്നും ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നത് വഴി നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ടെന്നും കേരളാ പോലീസിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ജീവൻ തന്നെ അപകടത്തിലാകുന്ന ഇത്തരത്തിലുളള ഗെയിമിങ്ങ് ചലഞ്ചുകൾ നമ്മുടെ കുട്ടികളുൾപ്പെടെയുള്ളവർ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സ്‌കൂൾ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലർത്തേണ്ടതാണെന്നും കേരളാ പോലീസ് മുന്നറിയിപ്പ് നൽകുന്നു.

 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം,

 

 

 

 

OTHER SECTIONS