പൗരത്വ ബില്ലിനെതിരെ ഹർത്താൽ; നടത്തിയാൽ നടപടിയെന്ന് പൊലീസ്

By Chithra.16 12 2019

imran-azhar

 

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ദേശീയ പൗരത്വ ബില്ലിനെതിരെ ചില സംഘടനകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിനെതിരെ പൊലീസ്. ഈ ഹർത്താൽ നിയമവിരുദ്ധമെന്നാണ് പൊലീസിന്റെ നിലപാട്. സമൂഹമാധ്യമങ്ങൾ വഴി സംയുക്ത ഹർത്താൽ നടത്തും എന്ന വാർത്ത പ്രചരിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് നോട്ടീസ് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.

 

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹർത്താൽ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുൻപ് നോട്ടീസ് തരണമെന്നാണ് നിയമം. അത്തരത്തിൽ ഒരു സംഘടനയും നാളെ നടക്കാനിരിക്കുന്ന ഹർത്താലിനെ കുറിച്ച് നോട്ടീസ് നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

 

അതിനാൽ നിയമവിരുദ്ധവുമായി ഹർത്താൽ നടത്തിയാൽ കർശന നടപടിയെടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.14 ജില്ലകളിലേയും മേധാവികളാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. എസ്ഡിപിഐ, ബിഎസ്പി, എസ്ഐഓ എന്നീ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. എന്നാൽ പ്രമുഖ മുസ്ലീം സംഘടനകളെല്ലാം ഹർത്താലിന് പിന്തുണ നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളാ വ്യാപാരി വ്യവസായി അസോസിയേഷനും ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

OTHER SECTIONS