മലപ്പുറത്തും, കോഴിക്കോടും നാളെ റെഡ് അലേർട്ട്; എറണാകുളത്തും, തൃശൂരും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By Sooraj Surendran.13 08 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മധ്യകേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും മാറുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

OTHER SECTIONS