കേരളത്തില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

By anju.15 04 2019

imran-azhar


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട് ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മറ്റ് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, നേരിയ തോതില്‍ തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലയിലെയും ആലപ്പുഴയിലെയും ചില ഭാഗങ്ങള്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

OTHER SECTIONS