മഴക്കെടുതി; സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ

By Preethi Pippi.18 10 2021

imran-azhar

 

ടിബറ്റ്: സംസ്ഥാനത്തെ കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധിപേർ മരിക്കാനിടയായതിൽ ദു:ഖം രേഖപ്പെടുത്തി തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന്റെ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

 

 

“നിങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. കേരളത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി ഞാൻ വാഗ്ദാനം ചെയ്യുന്നു” – കത്തിൽ ലാമ പറഞ്ഞു.

 

 

 

OTHER SECTIONS