റാന്നിയില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍

By Amritha AU.23 Apr, 2018

imran-azhar

 

പത്തനംതിട്ട: ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റാന്നി നിയോജകമണ്ഡലത്തില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍. അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന്‍ ബാലുവിന്റെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. ഓടയിലാണ് ബാലുവിന്റെ മൃതദേഹം കണ്ടെത്തിയതെന്നത് മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍.

 

ബാലുവിനെ കൊലപ്പെടുത്തിയതാണെന്നാണ് ബിജെപിയുടെ ആരോപണം. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. 

OTHER SECTIONS