കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി ഉടൻ നടപ്പിലാക്കണം - മുരളി തുമ്മാരുകുടി

By Meghina.26 01 2021

imran-azhar

 

കേരളത്തിൽ അതിവേഗ റയിൽ പദ്ധതി പെട്ടെന്ന് തന്നെ നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതിയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

 

കേരളത്തിന്റെ തെക്ക് മുതൽ വടക്കുവരെ സിൽവർ ലൈൻ എന്ന പേരിൽ ഒരു സെമി ഹൈസ്പീഡ് റെയിൽവേ പ്രൊപോസൽ പരിഗണനയിലുണ്ട് .

 


റെയിൽവേ കേരളത്തിൽ വന്നിട്ടു ഇപ്പോൾ പല പതിറ്റാണ്ടുകൾ ആയെങ്കിൽ പോലും ശരാശരി വേഗത ഇപ്പോഴും 40 ഉം 50 ഉം കിലോമീറ്റർ ആണ്.

 

കേരളത്തിൽ ഇന്നും തിരുവനന്തപുരത്തു നിന്ന് കാസർകോട് എത്തുക എന്ന് പറയുന്നത് പത്തു പന്ത്രണ്ട് മണിക്കൂർ നേരത്തെ കാര്യമാണ്.

 

തിരുവനന്തപുരം തൊട്ട് കാസർകോട് വരെ ഉള്ള യാത്ര നാലു മണിക്കൂറിൽ പൂർത്തിയാക്കുമെങ്കിൽ അത് കേരളത്തിൽ ഉണ്ടാക്കുവാൻ പോകുന്ന മാറ്റം വലിയ നാടകീയം ആയിരിക്കുമെന്ന് തുമ്മാരുക്കുടി പറഞ്ഞു .

 

ഇത്രയും കുറഞ്ഞ സമയം കൊണ്ടു തിരുവനന്തപുരത്തു പോയി തിരികെ കൊച്ചിയിലോ മറ്റോ എത്തുക എന്നു പറഞ്ഞാൽ അതു നമ്മുടെ ഇക്കണോമിക് ആക്ടിവിറ്റിയെ വേഗതയിൽ ആക്കും എന്ന കാര്യത്തിൽ സംശയമില്ല.

 


ഇതിൻറെ ആവശ്യകതയെ കുറിച്ച് സംശയം തോന്നും. ജപ്പാനിൽ നഗരങ്ങളെ ബന്ധിപ്പിച്ചു ഓരോ മൂന്നു മണിക്കൂറിലും ഓരോ ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിൻ ഓടുന്നുണ്ട്.

 

കേരളത്തിന്റെ വളർച്ച അതിവേഗം ആണ്. ഇന്ന് കാണുന്ന കേരളം അല്ല 2030 ലോ 40 ലോഉണ്ടാവാനിരിക്കുന്ന കേരളം.

 

അതിവേഗം കുതിക്കുന്ന നമ്മുടെ സാമ്പത്തിക വളർച്ചക്ക് കേരളത്തിനുള്ളിലെ യാത്രാ സമയം 12 മണിക്കൂറിൽ നിന്നും ചുരുങ്ങി നാലു മണിക്കൂർ ആവുക എന്നതാവണം നമ്മുടെ ലക്ഷ്യം.അതിനു അതിവേഗ റെയിൽവേ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും  തുമ്മാരുക്കുടി പറഞ്ഞു.

 


ടൂറിസം മേഖലയിലെ കേരളത്തിന്റെ വളർച്ചക്കും റോഡുകളിലെ തിരക്ക് കുറക്കുക എന്നത് ആവശ്യമാണ്. ഒരു വർഷം ശരാശരി 4300 ഓളം ആളുകൾ ആണ് റോഡ് അപകടങ്ങളിൽ മരണപ്പെടുന്നത്.

 


ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ യാത്ര മാർഗത്തിലേക്കു മാറുന്നത് ഇത് കുറക്കുവാൻ സഹായകമാകും.

 

 


റോൾ ഓൺ റോൾ ഓഫ്‌ മാതൃകയിൽ ഉള്ള ട്രാൻസ്‌പോർട്ടിങ് റെയിൽ മാർഗം പരീക്ഷിക്കുക എന്നത് യൂറോപ്യൻ രാജ്യങ്ങളിലെ പോലെ നമുക്കും സ്വീകരിക്കാവുന്നതാണ്.

 

 

ഇത് അപകടങ്ങൾ കുറക്കുക മാത്രമല്ല, കാർബൊൺ ഏറ്റവും കുറഅപ്പോൾ അപകടങ്ങൾ കുറക്കുന്നു, പ്രകൃതിയെ സംരക്ഷിക്കുന്നു, ചരക്കു നീക്കം അതിവേഗമാകുന്നു ഇങ്ങനെ അതിവേഗ റെയിൽവേ കൊണ്ട് സാധ്യമായതൊരുപാടാണ് .

 


അതിലൂടെ പെരിഷബിൾ ആയ വസ്തുക്കൾ, ഉദാഹരണത്തിന് പച്ചക്കറികൾ പഴങ്ങൾ ഒക്കെ വേഗത്തിൽ ആളുകളിലേക്ക് എത്തപ്പെടുന്നു.

 

നമ്മുടെ ചരക്കുകൾ മറ്റു മാർക്കറ്റുകളിൽ എത്തപ്പെടുന്നു. ഇത്തരത്തിൽ അനവധി ബെനിഫിറ്റുകൾ ഈ ഒരു സിൽവർ ലൈൻ ഉണ്ടാക്കുന്നു.

 

 

തീർച്ചയായും നമ്മൾ അതു പിന്തുണക്കണം. പിന്തുണക്കണോ എന്നൊരു ചോദ്യം പോലും ചോദിക്കണ്ട കാര്യമില്ലെന്ന് തുമ്മാരുക്കുടി വ്യക്തമാക്കി .

 

ജനീവയിൽ നിന്നും ഹൈസ്പീഡ് ട്രെയിനിൽ രാവിലെ ആറു മണിക്ക് പാരിസിൽ പോയി കാഴ്ചകൾ കണ്ടു തിരിച്ചു വൈകുന്നേരം ഏഴു മണിക്ക് ജനീവയിൽ എത്തുന്നത് സാധാരണമാണ്.

 

 

കേരളത്തിൽ പക്ഷെ അതു ചിന്തിക്കാൻ പോലും സാധിക്കില്ല. അപ്പോൾ ലോകത്തു കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ വ്യാപകമായ കാര്യം നമ്മൾ ഇന്ന് നടപ്പിലാക്കുവാൻ വളരെ വൈകിപ്പോയി എന്നെ താൻ കരുതുകയുള്ളു.

 


നമ്മുടെ നാട്ടിൽ നിന്നും മറ്റു രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന ഒരുപാടു മലയാളികൾ ഈ കൊറോണ കാലത്ത് കേരളത്തിൽ തിരിച്ചെത്തി.

 

 

അവിടെ അവർ ഇത്തരത്തിലുള്ള റെയിൽ ഗതാഗതം കണ്ടിട്ടുണ്ട് അതിൻറെ ഗുണഫലം അനുഭവിച്ചിട്ടുമുണ്ട്. അവരും പ്രതീക്ഷിക്കുന്നതു അത്തരം സംവിധാനങ്ങൾ ആണ്.

 

 

 ഇ സംവിധാനങ്ങൾ കൊടുക്കാൻ സാധിച്ചാൽ കേരളത്തിലേക്ക് ബെസ്റ്റ് ടാലന്റ് റീട്ടെയ്ൻ ചെയ്യാം എന്നു മാത്രമല്ല മറ്റു സ്ഥലങ്ങളിലുള്ള ടാലന്റ് കേരളത്തിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്നും  തുമ്മാരുക്കുടി പറഞ്ഞു.


ദുബായിയായിട്ടും ഹോങ്കോങ് ആയിട്ടും സിങ്കപ്പൂർ ആയിട്ടും എല്ലാം ഒരു ഇക്കണോമിക് ആക്ടർ എന്നുള്ള നിലയിൽ നമുക്കു കോംപ്പീറ്റ് ചെയ്യുവാനും സാധിക്കും.

 

ചുരുങ്ങിയത് മുംബൈയും ചെന്നൈയും ഹൈദരാബാദുമായും നമുക്കു കോംപ്പീറ്റ് ചെയ്യുവാൻ സാധിക്കും. അതു തീർച്ചയായും നമ്മൾ ചെയ്യേണ്ടതാണ്.

 

 

നാളത്തെ കേരളത്തിന്‌, 2030 ലെയോ 40 ലെയോ കേരളത്തിന്‌ അതിവേഗതയിലുള്ള ഹൈ കണക്ടിവിറ്റിയുള്ള റെയിൽ സംവിധാനം തീർച്ചയായിട്ടും ആവശ്യമുള്ളതാണ്. അതിനുള്ള നടപടികൾ തുടങ്ങുമെന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും അതിനെല്ലാവിധ ആശംസകൾ നേരുന്നെന്നും മുരളി തുമ്മാരുക്കുടി പറഞ്ഞു .

 

OTHER SECTIONS