അന്തർദേശീയ അം​ഗീകാര നിറവിൽ കേരള ടൂറിസം

ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണ് അവാർഡെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

author-image
Greeshma Rakesh
New Update
അന്തർദേശീയ അം​ഗീകാര നിറവിൽ കേരള ടൂറിസം

തിരുവനന്തപുരം: 2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് സ്വന്തമാക്കി കേരള ടൂറിസം. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് കേരള ടൂറിസത്തെ അവാർഡിന് അർഹമാക്കിയത്.

ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണ് അവാർഡെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

തുടർച്ചയായ രണ്ടാം വർഷമാണ്റെ സ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് സംസ്ഥാനത്തിന് ലഭിക്കുന്നത്. അന്തർദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്തുമെന്നും, കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്.

kerala kerala tourism responsible tourism global award 2023