ബുധനാഴ്ച നടത്താനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി

By Sooraj Surendran.13 08 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച കേരള സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂർ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

OTHER SECTIONS