ഇന്ത്യയില്‍ പത്ര സ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കാത്തത് വിരോധാഭാസമാണെന്ന് പ്രഭാവര്‍മ്മ

By Greeshma.G.Nair.20 Mar, 2017

imran-azhar

 

 

 

തിരുവനന്തപുരം : കേരള സർവകലാശാല യുവജനോത്സവത്തിന്റെ മീഡിയ സെന്റർ യൂണിവേഴ്‌സിറ്റി സ്റ്റുഡൻറ് സെന്ററിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ ഉത്‌ഘാടനം ചെയ്തു .

 

മഹത്തായ ജനാധിപത്യ രാജ്യമെന്ന് സ്വയം അവകാശപെടുന്ന ഇന്ത്യയില്‍ പത്ര സ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കാത്തത് വിരോധാഭാസമാണെന്ന് പ്രഭാവര്‍മ്മ അഭിപ്രായപ്പെട്ടു. കലാലയങ്ങളില്‍ സര്‍ഗ്ഗാത്മകതയുടെയും സമരോല്ത്സുകതയുടെയും വസന്തങ്ങള്‍ തീര്‍ക്കാന്‍ ഇത്തരം കലോത്സവങ്ങള്‍ക്കാകണം എന്നും അദ്ദേഹം പറഞ്ഞു .

 

ചടങ്ങില്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗം എ.എ.റഹിം, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ബാലമുരളി, ജനറല്‍ കണ്‍വീനര്‍ പ്രതിന്‍ സാജ് കൃഷ്ണ, യുണിവേഴ്സിറ്റി യുണിയന്‍ ചെയര്‍പേഴ്സണ്‍ എസ്.ആഷിത, ജനറല്‍ സെക്രട്ടറി ആര്‍.അമല്‍ , മീഡിയ കമ്മിറ്റി കണ്‍വീനര്‍ കൃഷ്ണജിത്ത്.ആര്‍.ജീ തുടങ്ങിയവര്‍ പങ്കെടുത്തു.

OTHER SECTIONS