സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; ലക്ഷദ്വീപിനെ തോൽപിച്ചത്ത് അഞ്ച് ഗോളുകള്‍ക്ക്

By vidya.01 12 2021

imran-azhar

 

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.ആദ്യ പകുതിയില്‍ കേരളം 3-0 ന് ലീഡെടുത്തു.

 

കേരളത്തിനുവേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ തന്‍വീറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

 


ആദ്യ പകുതിയില്‍ കേരളം 3-0 ന് ലീഡെടുത്തു. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വേണ്ടവിധത്തില്‍ അത് മുതലാക്കാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 82-ാം മിനിട്ടില്‍ പകരക്കാരനായി വന്ന രാജേഷിലൂടെ കേരളം നാലാം ഗോള്‍ നേടി.

OTHER SECTIONS