ദോഹയില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു

By praveen prasannan.13 Aug, 2017

imran-azhar

കോഴിക്കോട്: ഭാര്യ പ്രസവിച്ച ദിവസം ദോഹയില്‍ യുവാവ് മുങ്ങി മരിച്ചു. ഹമദ് ആശുപത്രിയില്‍ എഞ്ചിനീയറായ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി അഹമ്മദ് ഷെഫീഖാണ് മരിച്ചത്.

നീന്തല്‍ കുളത്തില്‍ കുളിക്കവെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. അഹമ്മദ് ഷഫീഖ് ഒരു മാസം മുന്പാണ് ഹമദ് ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്.


അഹമ്മദ് ഷഫീഖിന്‍റെ ഭാര്യ നാട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ദിവസമാണ് ദുരന്തമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയറെടുപ്പിലാണ് ബന്ധുക്കള്‍.

 

OTHER SECTIONS