പ്രവാസി മലയാളി യുവാവ് കൊറോണ ബാധിച്ച് മരിച്ചു

By Sooraj Surendran.25 05 2020

imran-azhar

 

 

റിയാദ്: കൊറോണ വൈറസ് ബാധമൂലം പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. പരേതനായ ഇബ്രാഹിം കുട്ടിയുടെയും സീനത്ത് ബീവിയുടെയും മകന്‍ ഷാനവാസ് (32) ആണ് മരിച്ചത്. എട്ടു വര്‍ഷമായി ജുബൈലിലെ നാസ്ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ കോഓഡിനേറ്റര്‍ ആയി ജോലി ചെയ്തുവരുകയായിരുന്ന ഷാനവാസ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് കഴിഞ്ഞ ദിവസം കടുത്ത പണിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവേയാണ് മരണം. ഭാര്യ: നിസാന. സഹോദരി: ഷാനി.

 

OTHER SECTIONS