പത്തനാപുരം സ്വദേശി ദമ്മാമില്‍ കോവിഡ് ബാധിച്ച് മരിച്ചു

By Web Desk.14 07 2020

imran-azhar

 

 

റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനാപുരം സ്വദേശി ദമ്മാമില്‍ മരിച്ചു. സാലേപുരം, ചെങ്കിളത്ത് വീട്ടില്‍ ബാബു കോശി (62) ആണ് മരിച്ചത്. ദമ്മാമിലെ സ്വകര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖാലിദ് സഈദ് അല്‍ഹാജിരി കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 35 വർഷമായി പ്രവാസജീവിതം നയിക്കുകയാണ് ഇദ്ദേഹം. കടുത്ത പനിയെ തുടർന്നാണ് ബാബു കോശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രോഗബാധ മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: റോസമ്മ ബാബു. മക്കള്‍: റോബിലി സി. ബാബു, റൂബി. മരുമകന്‍: ബിപിന്‍.

 

OTHER SECTIONS