കൊറോണ: ചികിത്സയിലായിരുന്നു പ്രവാസി മലയാളി മരിച്ചു

By Sooraj Surendran.22 05 2020

imran-azhar

 

 

റിയാദ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ജുബൈലിൽ മരിച്ചു. ഫാറോക്ക് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്‍ദുൽ അസീസ് മണ്ണൂർ (53) ആണ് വെള്ളിയാഴ്‌ച ഉച്ചക്ക് മരിച്ചത്. ഇദ്ദേഹം ഇസ്മാഈൽ അബൂദാവൂദ് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ജുബൈൽ മുവാസത്ത് ആശുപത്രിയി ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് ഗുരുതരമാകുകയായിരുന്നു. സൗദി ഇന്ത്യൻ ഇസ്‍ലാഹി സെന്റർ നാഷനൽ കമ്മിറ്റി അംഗവും ജുബൈൽ വൈസ് പ്രസിഡൻറുമായിരുന്നു അബ്‍ദുൽ അസീസ്. ഭാര്യ ജൂബി, മകൾ സന മറിയം എന്നിവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മകൻ എൻജിനീയറിങ് വിദ്യാർഥി മുഹമ്മദ് റസീൻ നാട്ടിൽ പഠിക്കുകയാണ്.

 

OTHER SECTIONS