ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

By Sooraj Surendran .02 08 2020

imran-azhar

 

 

ഷാർജ: പ്രവാസി മലയാളി യുവാവ് ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷാണ്(24)മരിച്ചത്. സുമേഷ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും വീണാണ് മരണം. ഫോൺ സംഭാഷണത്തിനിടെ ഫോൺ എറിഞ്ഞ് തകർത്ത ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഷാര്‍ജയില്‍ ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുമേഷ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവ്: സുരേന്ദ്രന്‍, മാതാവ്: ഓമന.

 

OTHER SECTIONS