കോവിഡ്: മലയാളി നഴ്‌സ് റിയാദിൽ മരിച്ചു

By Sooraj Surendran .09 08 2020

imran-azhar

 

 

റിയാദ്: കൊറോണ വൈറസ് ബാധ മൂലം മലയാളി നഴ്സ് റിയാദിൽ മരിച്ചു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ് (38) ആണ് മരിച്ചത്. 12 വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു സൂസന്‍ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. പിതാവ്: ജോര്‍ജ് കുട്ടി, മാതാവ്: മറിയാമ്മ, ഭര്‍ത്താവ്: ബിനു (ദുബൈ), മകള്‍: ഷെറിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കും.

 

OTHER SECTIONS