അമേരിക്കയിൽ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി മരിച്ചു

By vidya.18 11 2021

imran-azhar

 

ന്യൂയോർക്ക്: അമേരിക്കയിൽ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി മരിച്ചു.പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യു (56) ആണ് ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ കൊല്ലപ്പെട്ടത്.മോഷണ ശ്രമത്തിനിടെയാണ് സംഭവം.

 

ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയിലാണ് കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. രക്ഷപ്പെട്ട അക്രമിക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

 

പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

 

OTHER SECTIONS