കോവിഡ്: റിയാദിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Online Desk.04 07 2020

imran-azhar

 

 

റിയാദ്: കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി റിയാദിൽ മരിച്ചു. പത്തനംതിട്ട അടൂർ ചൂരക്കോട് ചാത്തന്നൂപുഴ സ്വദേശി പാലവിള പുത്തൻവീട്ടിൽ രതീഷ് തങ്കപ്പൻ (31) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. അസുഖം മൂർച്ഛിച്ചതോടെ ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ഇദ്ദേഹം മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലികോം ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു രതീഷ് തങ്കപ്പൻ. അച്ഛന്‍: തങ്കപ്പന്‍. അമ്മ: രമണി. ഭാര്യ: രമ്യ.

 

OTHER SECTIONS