കൊറോണ: അബുദാബിയില്‍ രണ്ടു മലയാളികള്‍ മരിച്ചു

By Sooraj Surendran.24 05 2020

imran-azhar

 

 

അബുദാബി: കൊറോണ വൈറസ് ബാധയെ തുടർന്ന് അബുദാബിയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അംഗവും അബുദാബി സണ്‍റൈസ് സ്‌കൂളിലെ അധ്യാപകനുമായ കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍.വി, കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍ എന്നിവരാണ് അബുദാബിയിൽ മരണത്തിന് കീഴടങ്ങിയത്. അബുദാബി സണ്‍റൈസ് സ്‌കൂളിലെ അധ്യാപികയായ രജനിയാണ് അനിൽ കുമാറിന്റെ ഭാര്യ. യുഎഇയിൽ 28,704 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 14,495 പേർ പൂർണ രോഗമുക്തി നേടിയപ്പോൾ, 244 പേരാണ് മരിച്ചത്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുകളുടെ എണ്ണം 105 കടന്നു.

 

OTHER SECTIONS