ഫ്ലക്സ് നിരോധനം കടലാസിൽ മാത്രം; വിമർശനമറിയിച്ച് ഹൈക്കോടതി

By Sooraj Surendran.23 09 2019

imran-azhar

 

 

കൊച്ചി: ഫ്ലക്സ് നിരോധനത്തിൽ വിമർശനമറിയിച്ച് ഹൈക്കോടതി. ഫ്ലക്സ് നിരോധനം കടലാസിൽ മാത്രം ഒതുങ്ങുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഫ്‌ളെക്‌സ് നിരോധനം ചോദ്യം ചെയ്ത് പ്രിന്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിമർശനം അറിയിച്ചത്. എത്ര ടണ്‍ ഫ്‌ളെക്‌സ് ഉപയോഗിച്ചുവെന്നും എത്ര ടണ്‍ പുനരുപയോഗിച്ചുവെന്നും പ്രിൻ്റർമാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

ഫ്ലക്സ് നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിറക്കിയിട്ടും ദിനംപ്രതി നൂറുകണക്കിന് ഫ്ലെക്സുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ഞൂറോളം ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതായി കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം ഫ്ലക്സ് നിരോധനം ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

 

OTHER SECTIONS