മണ്ണെണ്ണ സബ്സിഡി നിർത്തലാക്കൽ : മൽസ്യത്തൊഴിലാളികൾ ദുരിതത്തിൽ

By Chithra.11 07 2019

imran-azhar

 

തിരുവനന്തപുരം : സംസ്ഥാനത്തെ മൽസ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി കേന്ദ്രസംസ്ഥാന സർക്കാരുകൾ സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുന്നത് നിർത്തി.

 

ഇനി ട്രോളിങ് നിരോധനം കഴിഞ്ഞാൽ മാത്രമാണ് ഈ പ്രശ്നത്തിൽ നിന്ന് മൽസ്യത്തൊഴിലാളികൾക്ക് രക്ഷ നേടാൻ കഴിയുള്ളൂ. ലിറ്ററിന് മൂന്നിരട്ടി നിരക്കിൽ വില നൽകിയാണ് പൊതുവിപണിയിൽ നിന്ന് വള്ളങ്ങൾ പ്രവർത്തിക്കാൻ ആയി മൽസ്യത്തൊഴിലാളികൾ മണ്ണെണ്ണ വാങ്ങുന്നത്.

 

സബ്സിഡിയിൽ ഇത്രയും കാലം വരെയും ലിറ്ററിന് 20 രൂപയ്ക്ക് മണ്ണെണ്ണ ലഭിക്കുമായിരുന്നു. എന്നാൽ ഇത് ഇപ്പോൾ ഇവർക്ക് ലഭിക്കുന്നില്ല.കേന്ദ്ര സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സഹായം പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

 

സംസ്ഥാന സർക്കാരിന്റെ സഹായം പ്രതീക്ഷിച്ചിരുന്നുവെങ്കിലും 25 രൂപയുടെ സബ്‌സിഡി മടങ്ങുകയായിരുന്നു.

 

പെർമിറ്റ് പൂർത്തീകരണ നടപടികൾ പൂർത്തിയാകാത്തത് കൊണ്ടാണ് സബ്സിഡി മുടങ്ങാൻ കാരണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.