അയല്‍വാസിയായ മുസ്ലിം സ്ത്രീയെ ജീവിതത്തിൽ കൂട്ടുമ്പോൾ ചാക്കോ ദാരിദ്ര്യത്തിൽ: മകൻ ഷാനുവും പ്രണയ വിവാഹം; നീനുവിന്റെ പ്രണയം അംഗീകരിച്ചില്ല ;കാരണം കെവിൻ ദാരിദ്ര്യൻ

By Bindu PP .29 May, 2018

imran-azhar

 

 

 


പുനലൂര്‍ : കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ നിർദ്ധന കുടുംബത്തിൽ വളർന്നു വലുതായത്. അയല്‍വാസിയായ മുസ്ലിം സമുദായാംഗമായ രഹനയെ വിവാഹം കഴിച്ച ചാക്കോ പിന്നീട് തന്ത്രങ്ങളിലൂടെ സമ്ബനത്തയിലേക്ക് എത്തുകയായിരുന്നു. ചാക്കോയുടേയും രഹനയുടേയും വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. ഇതെല്ലാം അവഗണിച്ചായിരുന്നു വിവാഹം. അതിന് ശേഷവും ജീവിതം ദുരിതമായിരുന്നു. ദാരിദ്രം തീര്‍ക്കാന്‍ ആദ്യം ഭാര്യയെ ഗള്‍ഫിലയച്ചു. മുസ്ലീമിനെ കെട്ടി വിവാഹം കഴിച്ചെങ്കിലും ഭാര്യയെ മതംമാറ്റി ക്രിസ്തുമത വിശ്വാസിയാക്കിയിരുന്നു.

 

ഇതിന് ശേഷമാണ് ഗള്‍ഫിലേക്ക് ഇവരെ അയച്ചത്. പിന്നീട് ചാക്കോയും ഗള്‍ഫിലെത്തി. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത ഇരുവരും ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തി. പിന്നീടാണ് മകന്‍ ഷാനുവിനെ വിദേശത്ത് അയച്ചത്.നല്ല സമ്ബാദ്യവുമായെത്തിയ ചാക്കോയും ഭാര്യയും ചേര്‍ന്ന് സ്റ്റേഷനറി, വസ്ത്ര വ്യാപാരശാല തുടങ്ങി. ഒറ്റക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പഠനം കഴിഞ്ഞ നീനുവിനെ കോട്ടയത്ത് ഡിഗ്രി പഠനത്തിനയച്ചു. ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നതിനിടെയാണ് കെവിനുമായി അടുപ്പത്തിലായത്. ഇത് അംഗീകരിക്കാന്‍ പ്രണയിച്ച്‌ തന്നെ വിവാഹം കഴിച്ച ചാക്കോയ്ക്കും ഭാര്യയ്ക്കും ആയില്ല. സഹോദരന്‍ ഷാനുവിന്റേതും പ്രണയവിവാഹമായിരുന്നു. നീനുവിനെ കെവിന് കൊടുക്കാതിരിക്കാന്‍ ആവുന്നതെല്ലാം ചെയ്തു. അവസാനം മകളുടെ വിവാഹ വാര്‍ത്തയും അറിഞ്ഞു. സംഭവം അറിഞ്ഞ സഹോദരന്‍ ഷാനു കഴിഞ്ഞയാഴ്ച വിട്ടിലെത്തി. നീനുവിനെ ബന്ധത്തില്‍ നിന്ന് പിന്മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നിടാണ് കൊട്ടേഷനിലേക്ക് മാറിയത്.