കെവിന്റെ ഭാര്യയെ കാണാൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ശു​പ​ത്രി​യി​ലെ​ത്തി

By BINDU PP .28 May, 2018

imran-azhar

 

 

കോട്ടയം: കെവിന്റെ ഭാര്യ നീനുവിനെ കാണാൻ രമേശ് ചെന്നിത്തല മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. കെവിന്‍റെ മരണ വിവരം അറിഞ്ഞതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതിനാലാണ് നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച കെവിൻ മരിക്കാനിടയായ സംഭവം പോലീസിന്‍റെ അനാസ്ഥമൂലം സംഭവിച്ചതെന്ന് ചെന്നിത്തല നേരത്തേ പറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും പിടിപ്പുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിനു പറ്റിയ പണിയല്ല ആഭ്യന്തരവകുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാന്നാനത്തുനിന്നു ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടിൽനിന്നുമാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്.