ഖാദിക്ക് തീം സോങ്

By Sooraj Surendran.22 08 2019

imran-azhar

 

 

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാർഷികവും ചർക്കസ്ഥാപനത്തിന്റെ നൂറാംവാർഷികവും ആഘോഷിക്കുന്ന വേളയിൽ പുതിയ തീം സോങ്ങുമായി ഖാദി. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ് തീം സോങ്ങിൽ പാടുന്നുണ്ട്.

 

'നിന്നഴകിൽ നിറയുവതീ നാടിൻ സ്വപ്നങ്ങൾ
നിന്നിൽനിന്നും പകരുവതീ നാടിൻ സ്പന്ദങ്ങൾ
സ്നേഹമതാം കൈത്തറിയിൽ ഊടുംപാവുംപോൽ
നെയ്യുവതീ ജീവിതത്തിൽ ഹൃദയബന്ധങ്ങൾ
ഖാദി-കേരളാഖാദി’

 

ഗാനം എഴുതിയത് ഒ.എസ്.ഉണ്ണികൃഷ്ണനാണ്. ഈ മാസം 14-ന് വി.ജെ.ടി. ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീം സോങ് റിലീസ് ചെയ്യും. എന്നാൽ പ്രളയം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഓണത്തിന് മുൻപ് തീം സോങ് റിലീസ് ചെയ്യാനാണ് തീരുമാനം.

 

OTHER SECTIONS