ഗോത്ര തലവന്റെ മൃതദേഹം വിട്ടുകിട്ടണം; തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചു

By online desk .07 07 2020

imran-azhar

 

 

ആമസോണ്‍: കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ച് ആമസോണിലെ ഗോത്രവര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് പട്ടാളക്കാര്‍, രണ്ട് പ്രദേശവാസികള്‍ എന്നിവരെയാണ് പെറു അതിര്‍ത്തിക്കടുത്തുള്ള കുമയ് ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയത്. ഇവരുടെ നേതാവ് കോവിഡ് വൈറസ് ബാധിച്ച് മരിച്ചിരുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇയാളുടെ മൃതദേഹം സംസ്‌കരിച്ചിരുന്നുവെങ്കിലും പിന്നീട് മൃതദേഹം തിരിച്ചെടുത്ത് ഇവര്‍ക്ക് തന്നെ നല്‍കിയിരുന്നു.

 

തെക്ക് കിഴക്കന്‍ ഇക്വഡോറിലുള്ള ആമസോണ്‍ കാടുകളിലെ പാസ്താസ പ്രവിശ്യയില്‍ വച്ചാണ് ഇവര്‍ തട്ടിക്കൊണ്ട് പോയവരെ തിരിച്ചയച്ചത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രി മരിയ പോളോ റോമ ട്വിറ്ററിലൂടെ അറിയിച്ചു.

 

 

 

OTHER SECTIONS