ലോക സന്ധിവാത ദിനത്തിൽ സ്ക്രീനിംഗ് ക്യാമ്പുമായി കിംസ്

By Sooraj Surendran.09 10 2019

imran-azhar

 

 

തിരുവനന്തപുരം: ലോക സന്ധിവാത ദിനമായ ഒക്ടോബർ 12 ശനിയാഴ്ച കിംസ് റുമാറ്റോളജി വിഭാഗം സന്ധിവേദനയും അനുബന്ധ അവസ്ഥകളും അനുഭവിക്കുന്ന രോഗികൾക്കായി സ്ക്രീനിംഗ് ക്യാമ്പ് നടത്തും. രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ക്യാമ്പ്. ക്യാമ്പിലെത്തുന്ന രോഗികൾക്ക് വാതരോഗ വിദഗ്ദ്ധന്മാരിൽ നിന്നും സംശയനിവാരണം നടത്താനുള്ള അവസരവും ഉണ്ടാകും. രോഗികൾക്ക് ചികിത്സയിൽ ഇളവും നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9539538888 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

OTHER SECTIONS