കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

By BINDU PP .14 Jan, 2018

imran-azhar

 

 

 

തിരുവനന്തപുരം: ചെങ്ങന്നൂർ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ്. അഭിഭാഷകനെന്ന നിലയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച രാമചന്ദ്രൻ നായർ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

OTHER SECTIONS