വടകരയിലെ ആർ .എം .പി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല - കെ .കെ .രമ

By online desk .26 01 2021

imran-azhar

 

നിയമ സഭ തെരഞ്ഞെടുപ്പിനുള്ള വടകരയിലെ സ്ഥാനാർത്ഥിയെ ആർ .എം .പി തീരുമാനിച്ചിട്ടില്ലെന്ന് കെ .കെ .രമ .

 

 

ഇ മാസം അവസാനം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നും കെ .കെ .രമ പറഞ്ഞു .

 

 

വടകരയിലെ ആർ .എം .പി സ്ഥാനാർഥിയെ സംബന്ധിച്ചു പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ,എൻ .വേണു വടകരയിൽ മത്സരിക്കുമെന്ന് തങ്ങൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നും രമ വ്യക്തമാക്കി .

 

 

ആർ .എം .പി യു .ഡി .എഫുമായി മത്സരിക്കുമോ ,സ്വന്തം സ്ഥാനാർഥി ഉണ്ടാകുമോയെന്നു സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നുംരമ പറഞ്ഞു .

 

എന്തായാലും വടകരയിൽ സ്ഥാനാർഥി ഉണ്ടാകുമെന്നും രമ.വ്യക്തമാക്കി .

 

OTHER SECTIONS