തെരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി : മന്ത്രി കെ. കെ ശൈലജ

By sisira.22 01 2021

imran-azhar

 


സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്മകളുമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.

 

കേരളത്തിൽ കൊവിഡ് വ്യാപനം കൂടുതലെങ്കിലും സമതലത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഉയർന്ന വ്യാപന തോതുമായാണ് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം താരതമ്യം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തിന്റെ ആദ്യം മുതലേയുള്ള ശ്രമം കൊവിഡ് വ്യാപിക്കാതിരിക്കാനും മരണനിരക്ക് കുറയ്ക്കാനുമാണ്. കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലായിരുന്നെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമായിരുന്നു.

 

മരണ നിരക്ക് അര ശതമാനത്തിന് താഴെ പിടിച്ച് നിർത്താൻ സംസ്ഥാനത്തിന് സാധിച്ചു. നിയന്ത്രണങ്ങൾ ഇനിയും പാലിക്കണം. വാക്സിനേഷൻ സമയം എടുത്ത് നടത്തേണ്ട പ്രക്രിയയെന്നും വാക്സിൻ എത്തിയെന്ന് കരുതി അലംഭാവം അരുതെന്നും മന്ത്രി വ്യക്തമാക്കി.

OTHER SECTIONS