കെ എം ഷാജിയുടെ എം എൽ എ സ്ഥാനം അയോഗ്യമാക്കിയ വിധിക്ക് താത്കാലിക സ്റ്റേ

By Sooraj Surendran.09 11 2018

imran-azhar

 

 

കൊച്ചി: തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്കുമാറിന്റെ ഹർജിയെ തുടർന്ന് കെ എം ഷാജിയുടെ എം എൽ എ സ്ഥാനം അയോഗ്യമാക്കിയ വിധി താത്കാലികമായി സ്റ്റേ ചെയ്‌തു. വിധി പുറപ്പെടുവിച്ച ബഞ്ചിൽ തന്നെയാണ് ഷാജി ഹർജി സമർപ്പിച്ചത് ഈ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയിലേക്ക് അപ്പീൽ നൽകുന്നതിനായി രണ്ടാഴ്ച്ച കാലത്തേക്ക് മാത്രമാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പരാതിക്കാരന്റെ കോടതി ചിലവിനായി 50000 രൂപ ഷാജി കെട്ടിവെക്കണം. ഷാജിക്ക് സ്റ്റേ അനുവദിച്ചാൽ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും വോട്ടു ചെയ്യാനുമാകും.

 

അതേസമയം എം എൽ എ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വിധിയെ കെ എം ഷാജി വിമർശിച്ചു. തന്റെ പൊതുപ്രവർത്തനത്തെ ഒരു വിധികൊണ്ട് ആർക്കും അവസാനിപ്പിക്കാനാകില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും ഷാജി പ്രതികരിച്ചു.

OTHER SECTIONS