കൊച്ചി നാവികസേനാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ നാളെ ​മു​ത​ൽ

By BINDU PP .20 Aug, 2018

imran-azhar

 

 

കൊച്ചി: കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ സബ്സിഡിയറി കന്പനിയായ അലയൻസ് എയർ നാളെ മുതൽ ആഭ്യന്തര വിമാന സർവീസുകൾ നടത്തും. നെടുന്പാശേരി വിമാനത്താവളം 26 വരെ അടച്ച സാഹചര്യത്തിലാണ് തീരുമാനം. രാവിലെ ആറിന് ബംഗളൂരു - കൊച്ചി വിമാനം 91-505 കൊച്ചിയിൽ എത്തി 8.10ന് ഇതേ വിമാനം കൊച്ചിയിൽനിന്നു ബംഗളൂരുവിലേക്ക് തിരിക്കും. തുടർന്നു രാവിലെ പത്തിന് ബംഗളൂരുവിൽനിന്നു തിരിച്ച് ഇതേ വിമാനം 11.30ന് കൊച്ചിയിലെത്തുകയും അവിടെനിന്ന് 12.10ന് ബംഗളുരുവിലേക്ക് തിരിച്ച് 1.30ന് അവിടെ എത്തിച്ചേരുകയും ചെയ്യും. ഇതിന് പുറമെ ഉച്ചകഴിഞ്ഞ് 2.10ന് ബംഗളൂരുവിൽനിന്നു കോയന്പത്തൂരിലേക്കു പുറപ്പെടുന്ന വിമാനം (നന്പർ 91-511) കൊച്ചിയിൽ 4.25ന് എത്തിച്ചേരും. 5.15ന് (നന്പർ 91-512)കൊച്ചിയിൽനിന്നു പുറപ്പെട്ട് ആറിന് കോയന്പത്തൂരിൽ എത്തിച്ചേരും.

OTHER SECTIONS